ശനിയാഴ്ചത്തെ കനത്ത മഴയിൽ തിരുവനന്തപുരം വട്ടപ്പാറ കണക്കോട് പതിനാറാം കല്ലിന് സമീപം മണ്ണിടിഞ്ഞുവീണ് വീട് തകർന്നു. സരസ്വതി വികാസത്തിൽ സുഭാഷിൻ്റെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. വീടിനു പുറകു വശത്തുണ്ടായിരുന്ന 50 അടിയിലേറെ ഉയരം ഉള്ള മൺതിട്ടയാണ് ഇടിഞ്ഞു വീണത്. അപകടത്തിൽ വീടിനു പുറകു വശം പൂർണ്ണമായും തകർന്നു.
സുഭാഷിൻ്റെ വീടിനോട് ചേർന്ന് ഉണ്ടായിരുന്ന കോഴിപ്പുരയും 100 കോഴികളും മണ്ണിനടിലായി. തൊട്ടടുത്ത കൃഷണപ്രഭയിൽ ശ്രീകലയുടെ വീട് അപകടാവസ്ഥയിലാകുകയും കിണർ ഇടിഞ്ഞ് താഴുകയും ചെയ്തു. രാത്രിയിലായിരുന്നു സംഭവം. മണ്ണ് ഇടിയുന്ന ശബ്ദം കേട്ട നാട്ടുകാർ സംഭവ സ്ഥലത്തേയ്ക്ക് ഓടിയെത്തുകയും വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തതിനാൽ വലിയ അപകടം ഒഴിവായി.
ഇടിഞ്ഞു വീണ മണ്ണിന് മുകളിൽ ശ്രീകലയുടെ കുടുംബ വീട് അപകട നിലയിലാണ്. പഞ്ചായത്ത് അധികൃതർ സംഭവ സ്ഥലം സന്ദർശിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..