ലക്ഷദ്വീപിലേക്ക് യാത്രാനിരോധനം വരുന്നു, കളക്ടർക്കെതിരായ പ്രതിഷേധത്തിൽ വീണ്ടും അറസ്റ്റ്


യാത്ര സംബന്ധിച്ച് നിയന്ത്രണം കൊണ്ടുവരുന്നതിനുളള കരട് രൂപം തയ്യാറാക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.

ലക്ഷദ്വീപിൽ കളക്ടർക്കെതിരേ പ്രതിഷേധം നടത്തിയ സംഭവത്തിൽ 12 പേർ കൂടി അറസ്റ്റിലായി.കഴിഞ്ഞ ദിവസം കളക്ടർ എസ്.അസ്കർ അലി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട് ദ്വീപിൽ പ്രതിഷേധം നടന്നിരുന്നു. കോവിഡ് 19 പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾക്ക് വിലക്കുണ്ട്. അതിനാൽ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചേർത്താണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ലക്ഷദ്വീപിലേക്കുളള യാത്രക്ക് നിരോധനം വരുന്നതായും റിപ്പോർട്ട് ഉണ്ട്. യാത്ര സംബന്ധിച്ച് നിയന്ത്രണം കൊണ്ടുവരുന്നതിനുളള കരട് രൂപം തയ്യാറാക്കുന്നതിന് വേണ്ടി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ആറംഗം കമ്മിറ്റി രൂപീകരിച്ചുകൊണ്ടുളള ഉത്തരവ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പുറത്തിറക്കി. ഇന്നലെയാണ് ഇത്സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

കപ്പൽ,വിമാന യാത്രകൾക്ക് നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. ആദ്യ യോഗം ജൂൺ അഞ്ചിന് നടക്കും. തുടർന്ന് കൂടിയാലോചനകൾ നടത്തി ഏതുതരത്തിൽ നിയന്ത്രണം കൊണ്ടുവരണം എന്ന കാര്യങ്ങളിൽ വ്യക്തത വരുത്തി 15-ാം തിയതിയോടെ നിയമം നടപ്പിലാക്കാനാണ് തീരുമാനം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented