കൊച്ചി:ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലെത്തിയ 150 ഓളം ലക്ഷദ്വീപ് നിവാസികളാണ് എറണാകുളം ഗാന്ധിനഗര്‍ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ തങ്ങുന്നത്.ഇവര്‍ക്കൊപ്പം ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള രണ്ട് ഡോക്ടര്‍മാരും,മറ്റ് രണ്ട് ഉന്നത ഉദ്യോഗസ്ഥരുമുണ്ട്.ഇതിനിടെയാണ് കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം 4 ഉദ്യോഗസ്ഥരേയും ഹെലികോപ്റ്റര്‍ അടിയന്തരമായി നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ഉത്തരവ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഇറക്കിയത്.
ഇതോടെയാണ് ലക്ഷദ്വീപ് നിവാസികള്‍ പ്രതിഷേധവുമായി എത്തിയത്.പ്രതിഷേധം ഉയര്‍ന്നതോടെ കടവന്ത്ര പോലീസ് സ്ഥലത്തെത്തി ലക്ഷദ്വീപ് നിവാസികളുമായി ചര്‍ച്ച നടത്തി.ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഉദ്യോഗസ്ഥരെ മാത്രം നാട്ടിലെത്തിക്കുന്നത് ശരിയല്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.
എന്നാല്‍ ലോക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ ഡ്യൂട്ടിയുടെ ഭാഗമായി അവശ്യ സര്‍വ്വീസ് എന്ന നിലയിലാണ് യാത്രയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.മാത്രമല്ല ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മറ്റുള്ളവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്ര നിലവില്‍ അനുവദിക്കുന്നുമില്ലെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ വിശദീകരിച്ചു.പിന്നാലെ പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥര്‍ തത്കാലം യാത്ര റദ്ദാക്കി.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..