ഉസ്ബെക്കിസ്താനിലെ ആയോധനകലയായ കുറാഷ് ഒളിമ്പിക്സിലേക്ക്. 2028-ൽ നടക്കുന്ന ഒളിമ്പിക്സിലേക്കുള്ള ഇന്ത്യൻ ടീമിന്റെ ആദ്യപരിശീലക എറണാകുളം സ്വദേശി ആനിയാണ്. കാഴ്ചയിൽ ജൂഡോയുമായി സാമ്യം തോന്നുമെങ്കിലും നിയമങ്ങൾകൊണ്ടും അഭ്യാസമുറകൊണ്ടും കുറാഷ് വളരെ വ്യത്യസ്തമാണ്. കഴിഞ്ഞവർഷമാണ് കുറാഷിനെ 2028-ൽ നടക്കുന്ന ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലേക്ക് ഉൾപ്പെടുത്താൻ ഒളിമ്പിക്സ് കമ്മിറ്റി തീരുമാനിച്ചത്. ഇതിനിടെയാണ് വർഷങ്ങളായി കുറാഷ് പഠിച്ചും പഠിപ്പിച്ചുംകൊണ്ടിരുന്ന ആനിയേ തേടി ഇന്ത്യൻ ടീം പരിശീലകയാവാനുള്ള അവസരമെത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..