ട്രാക്കിലെ 'ജനശതാബ്ദി' മിസ്സ് ആയാലും വിഷമിക്കേണ്ട, ഇതാ റോഡിലെ 'ജനശതാബ്ദി'


സര്‍ക്കാര്‍ ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും പതിവായി പോയി വരുന്നവരുടെ സൗകര്യാര്‍ഥമാണ് പുതിയ സര്‍വീസ്...

ദീര്‍ഘദൂര യാത്രക്കാര്‍ക്കായി ജനശതാബ്ദി ട്രെയിന്‍ മാതൃകയില്‍ എറണാകുളം-തിരുവനന്തപുരം 'എന്‍ഡ് ടു എന്‍ഡ്' സര്‍വീസ് ഒരുക്കി കെഎസ്ആര്‍ടിസി. ലോഫ്‌ലോര്‍ എ.സി. ബസില്‍ ഒരു ഭാഗത്തേക്ക് 408 രൂപയാണ് നിരക്ക്.

തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. കൊല്ലം അയത്തില്‍ ഫീഡര്‍ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനിലും ആളെ കയറ്റും. ഒരു മിനിറ്റ് മാത്രമാണ് നിര്‍ത്തുക. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും പതിവായി പോയി വരുന്നവരുടെ സൗകര്യാര്‍ഥമാണ് പുതിയ സര്‍വീസ്.കണ്ടക്ടറില്ലാത്ത ബസില്‍ ടിക്കറ്റ് കൊടുക്കുന്നത് ഡ്രൈവറാണ്. ഓഫ് ലൈനായും ടിക്കറ്റുകള്‍ ലഭ്യമാക്കും. ബസ് പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പുവരെ തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, കൊല്ലം അയത്തില്‍, ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്ന് ടിക്കറ്റെടുക്കാം.

Content Highlights: ksrtc, jan shatabdi, end to end servce, ac low floor, feeder stations, kollam ayathil, alappuzha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented