ഈരാറ്റുപേട്ടയിലേക്ക് പോയ കെ.എസ്.ആര്.ടി.സി. ബസ് കഴിഞ്ഞ ദിവസം പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടില്‍ അകപ്പെട്ടിരുന്നു. വെള്ളക്കെട്ടിലൂടെ ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണി വരുത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്തെന്ന് ആരോപിച്ച് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെ മണിക്കൂറുകള്‍ക്കകം സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു സസ്പെന്ഷന്. ഇതിന് പിന്നാലെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണം വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
എന്റെ യാത്രക്കാരെ എന്റെ ജീവന് പണയപ്പെടുത്തിയിട്ടാണെങ്കിലും രക്ഷിക്കാന്‍ തയ്യാറായിട്ടാണ് വാഹനം ഓടിച്ചത്. അല്ലെങ്കില്‍ വെള്ളം കയറിയപ്പോള്‍ എനിക്ക് ചാടി രക്ഷപ്പെടാമായിരുന്നു. എന്റെ തന്നിഷ്ട പ്രകാരമല്ല വാഹനം മുന്നോട്ടെടുത്തത്. തന്നിഷ്ട പ്രകാരം ആയിരുന്നെങ്കില്‍ യാത്രക്കാരും കണ്ടക്ടറുമടക്കം എന്നെ അടിച്ചേനെ. അതൊന്നുമുണ്ടായില്ല. യാത്രക്കാരും പറഞ്ഞു മുന്നോട്ട് പോകാമെന്ന്. ബസിനേക്കാള്‍ ചെറിയ വണ്ടികള്‍ അതിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. അതിനേക്കാള്‍ വലിയ വണ്ടിയാണ് നമ്മുടേത്. ഒരു കുഴപ്പമില്ലെന്ന് യാത്രക്കാര്‍ പറഞ്ഞതോടെയാണ് മുന്നോട്ടെടുത്തത്.
എന്നാല്‍ വെള്ളത്തിലേക്ക് കടന്നപ്പോഴേക്കും എതിരെ ഒരു വാഹനം വരികയും ബസിന്റെ എഞ്ചിന് നിന്നുപോകുകയും ചെയ്തു. പിന്നീട് ക്ലച്ച് ചവിട്ടിയതോടെ നൂട്രലായി വണ്ടി മുന്നോട്ട് നീങ്ങി കിട്ടി. വെള്ളം ഏറി ഏറി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും കരയ്ക്കെത്തിച്ചില്ലെങ്കില്‍ അപകടമാണെന്ന് മനസ്സിലാക്കി. ഇതോടെയാണ് മുന്നില്‍ കണ്ട പള്ളിയുടെ കവാടം ലക്ഷ്യമാക്കി നീങ്ങിയത്. എന്നാല്‍ അങ്ങോട്ടേക്ക് എത്തുന്നതിന് മുമ്പേ ബസ് ഉരുളുന്നത് നിന്നു. അപ്പോഴേക്കും നാട്ടുകാര്‍ ഓടിയെത്തി യാത്രക്കാരെ എല്ലാം രക്ഷപ്പെടുത്തി. പിന്നീട് ബസും കരയ്ക്ക് കയറ്റിയെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..