കട്ടപ്പുറത്തായ കെ.എസ്.ആർ.ടി.സി ബസ്സുകൾ ഇനി കുട്ടികൾക്ക് പഠിക്കാൻ ക്ലാസ് മുറികളാകും. സ്കൂളുകൾ തുറക്കുമ്പോഴേക്കും ബസ്സുകൾ മോടി കൂടി ക്ലാസ്മുറികളായി സ്കൂൾ മുറ്റത്തെത്തെത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
പൊളിക്കാനിട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസ്സുകൾ സർക്കാരിന്റെ വിവിധ വകുപ്പുകൾ ഏറ്റെടുത്ത് മോടിപിടിപ്പിക്കാറുണ്ട്. കുടുംബശ്രീ, ഹോട്ടികോർപ്, ഫിഷറീസ്, ടൂറിസം വകുപ്പുകളെല്ലാം നിലവിൽ ഉപയോഗശൂന്യമായ കെ.എസ്.ആർ.ടി.സി ബസ്സുകൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ക്ലാസ്മുറി പദ്ധതിയും.
അതത് സ്കൂളുകൾ വേണം ബസ് ഏറ്റെടുത്ത് മോടി പിടിപ്പിച്ച് ക്ലാസ്മുറികളാക്കാൻ. എ സി ലോ ഫ്ളോർ ബസ്സുകളടക്കം ഇതിനായി നൽകാനാണ് ഉദ്ദേശിക്കുന്നത്. വിവിധ സ്കൂളുകളാണ് ആവശ്യവുമായി മുന്നോട്ടുവന്നത്. യാത്രായോഗ്യമല്ലാത്ത ബസുകൾ പൊളിക്കുക ഏറെ ചെലവുള്ള കാര്യമാണെന്നും പുനരുപയോഗത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. നിലവിൽ സർക്കാർ സ്കൂളുകൾക്കാണ് ബസുകൾ നൽകുന്നത്. ബസ് ക്ലാസ്മുറികൾ വിദ്യാർത്ഥികൾക്ക് ഇത് പുതിയൊരു അനുഭവമാകുമെന്ന് ആന്റണി രാജു പറഞ്ഞു.
Content Highlights: KSRTC buses to become class rooms
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..