കോഴിക്കോട് നല്ലളം തെക്കേപാടത്തെ വീട്ടില്‍ തീപ്പിടിത്തമുണ്ടായതിന് പിന്നാലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. കുറ്റിയില്‍തറ കമലയുടെ വീട്ടിലാണ് രാത്രിയോടെ തീപ്പിടിത്തമുണ്ടായത്.
വീടു നിര്‍മ്മാണം നടക്കുന്നതിനാല്‍ കുടുംബം താമസിച്ചുവന്ന ഷീറ്റുമേഞ്ഞ താത്കാലിക ഷെഡ്ഡാണ് കത്തിനശിച്ചത്. രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും വസ്ത്രങ്ങളും വസ്തുവിന്റെ രേഖകളും പൂര്‍ണമായും കത്തി നശിച്ചു. വീട്ടിലെ ഫര്‍ണിച്ചറുകളും പൂര്‍ണ്ണമായും കത്തി നശിച്ചു.
പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച സമയത്ത് വീട്ടില്‍ ആരും ഇല്ലാത്തതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവ സ്ഥലത്തേക്കുള്ള വഴികള്‍ ഇടുങ്ങിയതായതിനാല്‍ അഗ്നിശമന സേനയുടെ വാഹനങ്ങള്‍ക്ക് സംഭവസ്ഥലത്ത് എത്തിച്ചേരാനായില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നഷ്ടം കണക്കാക്കിയിട്ടില്ല.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..