'എന്നെങ്കിലും കാണുമ്പോൾ ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണമെന്നുണ്ടായിരുന്നു' - കോഴിക്കോട് മേയർ


പ്രസം​ഗത്തിന് ശേഷം ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച മേയർ ഭാവനയ്ക്ക് നൽകിയത് തന്റെ മാത്രമല്ല കോഴിക്കോടിന്റെ മുഴുവൻ സ്നേഹം...

'മഞ്‍ജുവാര്യർ അഭിനയം നിർത്തിയപ്പോൾ മനസ്സ് നിറയെ അമ്മ നൊമ്പരമായിരുന്നു. ഭാവനയുടെ കാര്യത്തിലും അങ്ങനെതന്നെ, സ്ത്രീ, അമ്മ അമ്മൂമ്മ അങ്ങനെ എല്ലാ നിലയിലും ഭാവനയോട് സ്നേഹം മാത്രം', കോഴിക്കോടിന്റെ മേയർ ബീനാഫിലിപ്പ് ഭാവനയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്. എന്നെങ്കിലും ഭാവനയെ കണ്ടാൽ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണമെന്ന ആ​ഗ്രഹമുണ്ടെന്ന കാര്യവും മേയർ വേദിയിൽ പങ്കുവെച്ചു.

പ്രസം​ഗത്തിന് ശേഷം ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച മേയർ ഭാവനയ്ക്ക് നൽകിയത് തന്റെ മാത്രമല്ല കോഴിക്കോടിന്റെ മുഴുവൻ സ്നേഹം. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ നൂതന ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനത്തിനാണ് ഭാവന കോഴിക്കോട്ട് എത്തിയത്. ഭാവന തന്റെ മകളാണ്, അവൾക്കു വേണ്ടിയും ഞാൻ രണ്ട് സിനിമയിൽ പാട്ടുകൾ എഴുതിയിട്ടുണ്ട്. വീണ്ടും കാണാനായതിൽ സന്തോഷമെന്ന് ​കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.



'കൂട്ടുകാരിയുടെ ഭർത്താവാണ് ഈ പരിപാടിയെക്കുറിച്ച് ആദ്യം പറഞ്ഞത്, ഈ മേഖലയെക്കുറിച്ച് ഒന്നും അറിയാത്ത എന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് ഞാൻ വേദിയിൽ എന്തു പറയാനാ എന്നായിരുന്നു ആദ്യം ചിന്തിച്ചത്, പക്ഷെ ഇവിടെ വന്നപ്പോൾ, നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഏറെ സന്തോഷം' - ഭാവന പ്രതികരിച്ചു.

‌ആസ്റ്റർ മിംസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പിൻഹോൾ ഇന്റ‍‌ർവെൻഷൻ, ഹൈബ്രിഡ് ബൈപ് ലൈൻ കാത്ത് ലാബ്, അഡ്വാൻസ്ഡ് സ്ട്രോക്ക് യൂണിറ്റ് എന്നീ വിഭാ​ഗങ്ങളാണ് ബീനഫിലിപ്പും ഭാവനയും കൈതപ്രവും ഉദ്ഘാടനം ചെയ്തത്.

Content Highlights: kozhikode mims, bhavana actress, kozhikode mayor beena philip, kaithapram damodaran namboothiri

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented