കൂടത്തായ് കൊലപാതക പരമ്പരയുടെ ചുരുളഴിച്ച അന്വേഷണസംഘത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍ സമ്മാനിച്ചു. മേല്‍നോട്ടം വഹിച്ച എസ്.പി. കെ.ജി. സൈമണ്‍ , ആദ്യ സംഘത്തെ നയിച്ച ഡിവൈ.എസ്.പി. ആര്‍. ഹരിദാസ് ഉള്‍പ്പെടെയുള്ളവരാണ് ആദരം ഏറ്റുവാങ്ങിയത്.
തിരുവനന്തപുരത്ത് ഡി.ജി.പിയില്‍നിന്നാണ് എസ്.പി. കെ.ജി. സൈമണ്‍ ബാഡ്ജ് ഓഫ് ഓണര്‍ ഏറ്റുവാങ്ങിയത്. രഹസ്യാത്മകത നിലനിര്‍ത്തിയും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുമായിരുന്നു കൂടത്തായ് കേസന്വേഷണമെന്ന് കെ.ജി. സൈമണ്‍ ഓര്‍മ്മിച്ചു.
കൂടത്തായ് ആദ്യ അന്വേഷണ സംഘത്തെ നയിച്ച ഡിവൈ.എസ്.പി. ആര്‍. ഹരിദാസിനും സംഘാംഗങ്ങള്‍ക്കും ഉത്തരമേഖല ഐ.ജി. അശോക് യാദവ് ബാഡ്ജ് ഓഫ് ഓണര്‍ സമ്മാനിച്ചു. വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ ആദ്യ സംഘം നടത്തിയ അന്വേഷണമാണ് കൂടത്തായ് കൊലപാതക പരമ്പര പുറത്തെത്തിച്ചത്.
കല്ലറകള്‍ പൊളിച്ചുള്ള പരിശോധനയും മൃതദേഹാവശിഷ്ടത്തില്‍ സയനൈഡ് സാന്നിധ്യം കണ്ടെത്തിയതുമെല്ലാം ചര്‍ച്ചയായി. പൊന്നാമറ്റം വീട്ടില്‍ ജോളിയേയും സഹായം നല്‍കിയ നാലു പേരെയും പ്രതികളാക്കി പിന്നീട് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു. ആറു കുറ്റപത്രങ്ങളാണ് ആറു കൊലപാതക കേസുകളിലായി സമര്‍പ്പിക്കപ്പെട്ടത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..