വിസ്മയയുടെ മരണത്തിൽ പ്രതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്ന് മുൻമന്ത്രി കെ കെ ശൈലജ. സ്ത്രീധന നിരോധന നിയമമൊക്കെ നിലവിൽ വന്നിട്ട് വർഷങ്ങളായി. പക്ഷേ ഇപ്പോഴും പണത്തോടും സുഖലോലുപതയോടും ആർത്തിയുള്ള വലിയ വിഭാഗം കേരളത്തിലുണ്ട് എന്നതിന്റെ സൂചനയാണിത്. സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും ഓരോരുത്തരും തീരുമാനിക്കണമെന്നും കെ കെ ശൈലജ പറഞ്ഞു. കൊല്ലം നിലമേലിൽ വിസ്മയയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..