ഇഡി, കരിങ്കൊടി, വയനാട് അക്രമം; പ്രതിപക്ഷത്തിന് കടുത്ത വിമര്‍ശനവുമായി കെ.കെ ശൈലജ


രാഹുലിന്റെ കാര്യത്തില്‍ ഇ.ഡിക്കെതിരെ സമരം ചെയ്യുന്നവര്‍ ഇവിടെ അവരുടെ വക്താക്കളാകുന്നു എന്നും കെ.കെ ശൈലജ പറഞ്ഞു...

പ്രതിപക്ഷ പ്രതിഷേധങ്ങളെ നിശിതമായി വിമര്‍ശിച്ച് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളേയും സഭ നിര്‍ത്തിവയ്ക്കാന്‍ ഇടയായ സാഹചര്യത്തേയും ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവിന് എത്രമാത്രം തരം താഴാന്‍ കഴിയുന്നോ അത്രമാത്രം തരം താഴുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് സഭയില്‍ കണ്ടത്. തൃക്കാക്കര വിജയം മുങ്ങിത്താഴാന്‍ പോകുന്ന കോണ്‍ഗ്രസിന് ഒരു കച്ചിത്തുരുമ്പാണോ എന്ന് അവര്‍ സംശയിക്കുന്നു - അവര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് നേരെ ഇ.ഡി. വരുമ്പോള്‍ ആഹാ... രാഹുലിന് നേരെ വരുമ്പോള്‍ ഓഹോ... എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. രാഹുലിന്റെ കാര്യത്തില്‍ ഇ.ഡിക്കെതിരെ സമരം ചെയ്യുന്നവര്‍ ഇവിടെ അവരുടെ വക്താക്കളാകുന്നുണ്ട് എന്നും ശൈലജ പറഞ്ഞു.

Content Highlights: KK Shailaja, vd satheesan, rahul gandhi, ed, cm pinarayi vijayan, opposition kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented