സ്കൂൾ അടുക്കളയിൽനിന്നൊരു അടുക്കളപ്പാട്ട്


അടുക്കള ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന പാഠഭാഗം പഠിപ്പിക്കുമ്പോൾ പിറന്ന അടുക്കളപ്പാട്ടാണ് ഇപ്പോൾ തരംഗം

കൊടുങ്ങല്ലൂർ: അടുക്കള ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന പാഠഭാഗം പഠിപ്പിക്കുമ്പോൾ പിറന്ന അടുക്കളപ്പാട്ടാണ് ഇപ്പോൾ തരംഗം. ശൃംഗപുരം ജി.എൽ.പി.എസ്.ബി.എച്ച്. സ്കൂളിലെ ഒന്നാം ക്ലാസിൽ അടുക്കള പഠനമുറിയും പാചകോപകരണങ്ങൾ പഠനോപകരണവുമായി മാറിയപ്പോഴാണ് അടുക്കളപ്പാട്ട് പിറന്നത്. അധ്യാപികമാരായ റിനി സോമനും സിന്ധുമോളും വീട്ടുപകരണങ്ങളും മറ്റും കാണിച്ചുകൊടുക്കുന്നതിനായാണ് അടുക്കള തിരഞ്ഞെടുത്തത്.

അടുക്കളയിലെ ഓരോ ഉപകരണവും തൊട്ടുകാണിച്ച് പഠിപ്പിക്കാമെന്ന ആശയത്തിന്റെ ഭാഗമായി 57 കുട്ടികളെയും അടുക്കളയിലേക്ക് കൊണ്ടുവന്നു. ഉപകരണങ്ങളുടെ പേരുകൾ പരിചയപ്പെടുത്തുന്നതിനിടെയാണ് പാട്ട് പിറന്നത്. ചോദ്യവും ഉത്തരവും എന്ന നിലയിലുള്ള അടുക്കളപ്പാട്ട് കുട്ടികൾക്ക് നന്നേ ബോധിച്ചു. ഒന്നുരണ്ട് ദിവസങ്ങൾകൊണ്ട് കുട്ടികൾ ഗൃഹോപകരണങ്ങളുടെ പേരുകൾ പഠിച്ചെടുക്കുകയും ചെയ്തു.

പഠനം എത്രകണ്ട് വ്യത്യസ്തവും രസകരവുമാക്കാമെന്ന അധ്യാപികമാരുടെ ചിന്തയാണ് അടുക്കള പഠനമുറിയായി മാറാൻ കാരണം. ഈ ആശയത്തിന് പ്രധാനാധ്യാപിക മീരയും പി.ടി.എ. പ്രസിഡന്റ് രോഹിണിയുടെ നേതൃത്വത്തിലുള്ള രക്ഷിതാക്കളും പിന്തുണയുമായെത്തിയതോടെ അടുക്കളപഠനം രുചികരമായി മാറുകയായിരുന്നു. ഐ.സി.ടി. അധ്യാപകനായ വിമൽ, സ്റ്റാഫ് സെക്രട്ടറി പി.ആർ. അനിൽകുമാർ എന്നിവരും പഠനപ്രവർത്തനത്തിന് കൂട്ടായുണ്ട്.

Content Highlights: kitchen classses and songs at sringapuram glpsbh school

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented