കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. കർഷക സംഘടനകളെ ചേർത്താണ് പാർട്ടിയുടെ രൂപീകരണം. കേരള കർഷക വ്യാപാരി പാർട്ടി എന്നായിരിക്കും പാർട്ടിയുടെ പേര്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഇവരുടെ തീരുമാനം.
ഒരുലക്ഷം പേരെ അണിനിരത്തി ഈ മാസം പാർട്ടി പ്രഖ്യാപിക്കാനാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. പത്തരലക്ഷം അംഗങ്ങളുള്ള ഏകോപന സമിതിക്ക് പ്രധാന രാഷ്ട്രീയ പാർട്ടിയായി വളരാനാവുമെന്നാണ് കണക്കുകൂട്ടൽ. പാർട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി കർഷക സംഘടനകളുമായി ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്.
കൃഷിക്കാരും ചെറുകിട കച്ചവടക്കാരുമാണ് രാജ്യത്തെ മുഴുവൻ നയിക്കുന്ന സാമ്പത്തികശേഷിയെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ പറഞ്ഞു. അവന്റെ കൈ അവന്റെ തലയ്ക്കുവെച്ച് ഉറങ്ങണം അതിനാണ് പാർട്ടി ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുന്നണികളോട് നിലവിൽ സമദൂര നയമാണ്. ചർച്ചകൾക്കായുള്ള വാതിൽ അടയ്ക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..