അസമില്‍ കുടുങ്ങിയ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ ഗുണ്ടകളുടെ നിയന്ത്രണത്തില്‍. ബസുകള്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് പുറത്ത് എടുക്കണമെങ്കില്‍ രണ്ടായിരം രൂപ വേണമെന്നാണ് ആവശ്യം. കൂടാതെ കേരളത്തിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളികളെ ബസില്‍ കയറ്റാനും ഇവര്‍ അനുവദിക്കുന്നില്ല.
ഇതരസംസ്ഥാന തൊഴിലാളികളുമായി അസമിലെത്തിയ അമ്പതിലധികം ബസുകൾ ബസ് സ്റ്റാൻഡിലാണ് നിർത്തിയിട്ടത്. ഈ പ്രദേശമാണിപ്പോൾ ഗുണ്ടകളുടെ നിയന്ത്രണത്തിലുള്ളത്. സ്റ്റാൻഡിൽ ബസ് നിർത്തിയിടുന്നതിന് 200 രൂപ ദിവസവും നൽകണം. രണ്ട് ദിവസമായി പട്ടിണിയാണെന്നും ബസ് തൊഴിലാളികൾ പറയുന്നു.
പത്ത് രൂപ കൊടുക്കണം ശൗചാലയം ഉപയോഗിക്കണമെങ്കിൽ. കുളിക്കണമെങ്കിൽ ഏഴ് കിലോമീറ്റർ നടക്കണമെന്നും അവർ പറയുന്നു. ഉത്തരേന്ത്യയിലേക്ക് പോയ നൂറിലേറെ ബസുകളാണ് അസമിലും ബംഗാളിലുമായി കുടുങ്ങിക്കിടക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..