ചികിത്സയും വിദ്യാഭ്യാസവും വ്യാപാരവും ഉള്‍പ്പെടെ എല്ലാം ഓണ്‍ലൈനിലേക്ക് മാറിയ കാലമായിരുന്നു കോവിഡാനന്തര കാലം. സാക്ഷരതയില്‍ മുന്‍പന്തിയിലായ കേരളം ഗ്രാമ - നഗര വ്യത്യാസമില്ലാതെ ഡിജിറ്റല്‍ ജീവിതശൈലിയിലേക്ക് മാറി. ആദ്യ ലോക്ക്ഡൗണ്‍ വന്നപ്പോള്‍ തന്നെ കേരളത്തില്‍ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വലിയ മാറ്റം പ്രകടമായിരുന്നു. ഭക്ഷണവും പച്ചക്കറിയും മീനും എല്ലാം വിരല്‍ത്തുമ്പിലെ ഓര്‍ഡറില്‍ വീട്ടുവാതില്ക്കലെത്തി. പിന്നാലെ ചികിത്സയും ഓണ്‍ലൈന്‍ വഴിയായി.
'അക്ഷരമുറ്റം' പരിപാടിയിലൂടെ രാജ്യത്തിനാകെ മാതൃകയാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും കേരളം തുടക്കം കുറിച്ചു. ഗ്രാമീണ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് ഈ സേവനങ്ങള്‍ ലഭിക്കാന്‍ ഭരണ - പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗകര്യങ്ങളൊരുക്കി. വിവാഹം, കുടുംബയോഗം, ഒത്തു ചേരലുകള്‍... എല്ലാം ഓണ്ലൈനിലായി. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനവും ദേശീയ സമ്മേളനങ്ങളും വരെ ഓണ്‍ലൈനായി. കോവിഡ് കാലം പലരുടെയും ജോലി നഷ്ടപ്പെടുത്തി. ഒ.ടി.ടി. സിനിമ റിലീസ് പോലെ ചിലര്‍ക്ക് അപ്രതീക്ഷിത അവസരവും ലഭിച്ചു. സമൂഹമാധ്യമങ്ങളിലൂടെ നേട്ടമുണ്ടാക്കിയവരും കുറവല്ല.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..