കൈയടി നേടി കളക്ടറുടെ തിരുവാതിരയും; റവന്യൂ കലോത്സത്തില്‍ ജേതാക്കളായി തൃശ്ശൂര്‍ ജില്ലാ ടീം


നൃത്തത്തിനായി മേക്കപ്പിട്ട് വേദിയില്‍ കയറിയപ്പോള്‍ സ്‌കൂള്‍ കാലത്തിലേക്ക് തിരിച്ചുപോയ അനുഭവമാണ് ഉണ്ടായതെന്ന് ജില്ലാ കളക്ടര്‍ പ്രതികരിച്ചു...

സംസ്ഥാന റവന്യൂ കലോത്സവത്തില്‍ ജേതാക്കളായി തൃശ്ശൂര്‍ ജില്ലാ ടീം. കലാ-കായിക മത്സരങ്ങളിലായി 311 പോയിന്റ് നേടിയാണ് തൃശ്ശൂര്‍ ജില്ല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയത്. തിരുവാതിരക്കളിയില്‍ ഒന്നാം സ്ഥാനം നേടി തൃശ്ശൂര്‍ കളക്ടറും സംഘവും പ്രത്യേകം കൈയടി നേടി.

ജില്ലാ കളക്ടര്‍ ഹരിത വി. കുമാറും സംഘവുമാണ് തിരുവാതിരക്കളിയില്‍ ഒന്നാം സ്ഥാനം നേടിയത്. നൃത്തത്തിനായി മേക്കപ്പിട്ട് വേദിയില്‍ കയറിയപ്പോള്‍ സ്‌കൂള്‍ കാലത്തിലേക്ക് തിരിച്ചുപോയ അനുഭവമാണ് ഉണ്ടായതെന്ന് ജില്ലാ കളക്ടര്‍ പ്രതികരിച്ചു.

39 മത്സരയിനങ്ങള്‍ ഉണ്ടായിരുന്ന കലോത്സവത്തില്‍ ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും കോട്ടയം ജില്ല മൂന്നാം സ്ഥാനവും നേടി. മൂന്ന് ദിവസങ്ങളില്‍ നാല് വേദികളിലായി തൃശ്ശൂരാണ് കലോത്സവം നടന്നത്.

Content Highlights: Kerala Revenue Kalolsavam 2022, Thrissur Collector, Haritha V Kumar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented