ആരോഗ്യരംഗത്തെ കേരള മോഡല്‍ കോവിഡ് കാലത്ത് ലോകം മുഴുവന്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ആ മാതൃക കഴിഞ്ഞ ദിവസം ബിബിസി ചര്‍ച്ച ചെയ്തപ്പോള്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനെത്തിയത് ആരോഗ്യമന്ത്രി തന്നെയാണ്. മന്ത്രി കെ.കെ ശൈലജയെ നേരിട്ട് വാര്‍ത്താലൈവിലേക്കാണ് ബിബിസി ക്ഷണിച്ചത്. ആറ് മിനിറ്റോളം നീണ്ടു നിന്ന അഭിമുഖം.
കോവിഡിന് പുറമേ പ്രവാസികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ എന്നിവരുടെ മടങ്ങി വരവിനെക്കുറിച്ചും, ആര്‍ദ്രം പദ്ധതി, സംസ്ഥാനത്തെ പ്രഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ചയില്‍ കടന്നു വന്നു.കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ച വീഡിയോയും ഒപ്പം. തത്സമയ ചര്‍ച്ചയുടെ വീഡിയോ നിമിഷങ്ങള്‍ക്കകമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പിന്നാലെ കോരളത്തിന്റെ കോവിഡ് പ്രതിരോധ രീതി വിശദീകരിച്ച മന്ത്രിക്കും കേരളത്തിനും സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം. ഇതാദ്യമായല്ല ഒരു അന്തര്‍ദേശീയ മാധ്യമത്തില്‍ കേരള മോഡല്‍ ചര്‍ച്ചയാവുന്നത്. CNN, ഗാര്‍ഡിയന്‍ അടക്കമുള്ള നിരവധി മാധ്യമങ്ങളില്‍ കേരളം ഇതിനോടകം വാര്‍ത്തയായിരുന്നു
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..