ഒരു ഉൾനാടൻ ഗ്രാമത്തിലെ ഏക പലചരക്ക് കടയ്ക്ക് മുന്നിൽ ആറ് പേരെ കണ്ടതിന് പോലീസ് ഇട്ട പിഴ രണ്ടായിരം രൂപയാണ്. പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ നറുക്കോട് എന്ന പ്രദേശത്താണ് സംഭവം.
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഹംസ എന്ന കടയുടമയെ പോലീസ് വിളിച്ച് തൊട്ടടുത്ത ദിവസം സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസം മകൻ സ്റ്റേഷനിൽ ഹാജരായപ്പോഴാണ് കടയ്ക്ക് മുന്നിൽ ആളുകളെ കണ്ടതിനാൽ 3000 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. തുടർന്ന് ഏറെ നേരം സംസാരിച്ച ശേഷം 2000 രൂപ അടച്ച് തിരികെ വരികയാണുണ്ടായതെന്ന് ഹംസ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ 2000 രൂപയുടെ ലാഭം കിട്ടണമെങ്കിൽ 20,000 രൂപയുടെ കച്ചവടം ചെയ്യണം. അതിന് തന്റെ നാട്ടിൽ ഒരാഴ്ചയെങ്കിലും തുടർച്ചയായി കടതുറക്കണമെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..