സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡുകാര്‍ക്കും സര്‍ക്കാര്‍ ത്രൈമാസ മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുകയും വില കൂട്ടുകയും ചെയ്തു. കേന്ദ്ര വിഹിതം കുറഞ്ഞതിനാല്‍ വെള്ള, നീല കാര്‍ഡുകാര്‍ക്ക് മൂന്നുമാസത്തില്‍ ഒരിക്കല്‍ ഒന്നരലിറ്റര്‍ മണ്ണെണ്ണ നല്‍കിയിരുന്നു. ഇതാണ് അര ലിറ്ററാക്കി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
അതേസമയം കോവിഡ് ബാധിച്ച് 21 റേഷന്‍ വ്യാപാരികള്‍ മരിച്ചിട്ടും വാക്സിന് സുരക്ഷാ വിഷയങ്ങളില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതില്‍ റേഷന്‍ വ്യാപാരികള്‍ ആശങ്ക പ്രകടിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഒരു ദിവസം കട അടച്ചിട്ട് 'ബലിദിനം' ആചരിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..