മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിലെ മൂന്നാം പ്രതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. കണ്ണൂര്‍ പട്ടാന്നൂര്‍ സ്വദേശി സുനിത് നാരായണന് വേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്. സംഭവത്തില്‍ മറ്റുപ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന കേസ്.
വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് സുനിത് ആണ്. ഇയാളുടെ വീട്ടില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇയാളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. സുനിത് മട്ടന്നൂര്‍ പ്രദേശത്ത് എവിടെയെങ്കിലും തന്നെ ഉണ്ടാവും എന്നാണ് പോലീസിന്റെ നിഗമനം.
മട്ടന്നൂര്‍ അര്‍ബന്‍ ബാങ്കിലെ ജീവനക്കാരനും നാട്ടിലെ പ്രധാന കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് സുനിത്. സംഭവത്തിന് ശേഷം അധികം ദൂരേയ്ക്ക് യാത്ര ചെയ്യാനുള്ള സമയം ലഭിച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ സുനിത് നാട്ടിലെ തന്നെ ഏതെങ്കിലും കോണ്‍ഗ്രസ് അനുഭാവികളുടെ വീട്ടിലുണ്ടാവാം എന്നാണ് പോലീസിന്റെ നിഗമനം.
Content Highlights: Kerala CM, Pinarayi Vijayan, Kannur, Pattannur, Sunith Narayanan, youth congress kerala, police
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..