പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. ചൊവ്വാഴ്ച സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഉണ്ടാകുമോ എന്ന് നാളെ അറിയാം.
ഭൂരിപക്ഷംവെച്ച് ഇടതു സ്ഥാനാര്‍ത്ഥി എം.ബി. രാജേഷ് സ്പീക്കറാകും. സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഡയസിലേക്ക് ആനയിക്കും. 28-ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. ജൂണ്‍ നാലിനാണ് ബജറ്റ് അവതരണം. കെ.എന്‍. ബാലഗോപാലിന്റെ കന്നി ബജറ്റാണ് ഇത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..