അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന കവിയൂര്‍ പൊന്നമ്മയ്ക്ക് വിട. ഒരു മാസത്തിലേറെയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പതിനാലാം വയസ്സിൽ തോപ്പിൽ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് അഭിനയരം​ഗത്തേക്ക് വരുന്നത്. ഓടയിൽ നിന്ന്, തീർത്ഥയാത്ര, നെല്ല്, നിർമാല്യം, തനിയാവർത്തനം, കിരീടം തുടങ്ങി ഒട്ടനവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 1971, 1972, 1973, 1994 വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും കവിയൂര്‍ പൊന്നമ്മ എന്ന അഭിനയ പ്രതിഭയെത്തേടിയെത്തി. 

To advertise here,