ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്ന് ജില്ലാ ആസ്പത്രിയിലേക്ക് പോവുകയായിരുന്ന പൂർണഗർഭിണിയും ഭർത്താവും മരിച്ചു. കാറിൽ പിൻസീറ്റിൽ ഉണ്ടായിരുന്ന യുവതിയുടെ ഏഴുവയസ്സുള്ള മകളും അച്ഛനും അമ്മയും ബന്ധുവായ സ്ത്രീയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പ്രസവ വേദനയെത്തുടർന്ന് കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആസ്പത്രിയിലേക്ക് പോകുന്ന വഴിയിൽ വ്യാഴാഴ്ച രാവിലെ 10.48ന് ആയിരുന്നു കണ്ണൂരിനെ നടുക്കിയ ദുരന്തം. കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ ടി.വി.പ്രജിത്ത് (35) ഭാര്യ കെ.കെ.റീഷ (26) എന്നിവരാണ് മരിച്ചത്. ജില്ലാ ആസ്പത്രിക്കടുത്തായിരുന്നു അപകടം.
Content Highlights: kannur car accident two dead including pregnant women
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..