ഉമ്മൻചാണ്ടി എന്നും തന്റെ രക്ഷകനെന്ന് കെ ബാബു. തൃപ്പൂണിത്തുറ തിരിച്ചുപിടിക്കുമെന്നും വിശ്വാസികൾ വിധിയെഴുതുമെന്നും കെ ബാബു പറഞ്ഞു. കഴിഞ്ഞ തവണ തന്നെ അഴിമതിക്കാരനായി മുദ്രകുത്തി മനഃപൂർവം ക്രൂശിച്ചെന്നും കെ ബാബു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
"എം. സ്വരാജിനെതിരെ വിശ്വാസികൾ വിധിയെഴുതും. ശബരിമല തൃപ്പൂണിത്തുറയിൽ വലിയ ഒരു വിഷയമാണ്. വിശ്വാസികളുടെ പിന്തുണ തനിക്കൊപ്പമാണ്. കഴിഞ്ഞ തവണത്തെ തോൽവിക്കു ശേഷം മാനസിക പ്രയാസമുണ്ടായിരുന്നു. അഴിമതിക്കാരനായി ചിത്രീകരിച്ചു. മക്കളുടേയും ബന്ധുക്കളുടേയും വീട്ടിൽ പോലീസ് കയറി. 96 വയസുള്ള ഭാര്യാമാതാവിനേപ്പോലും ചോദ്യം ചെയ്തു." ബാബു പറഞ്ഞു.
എ.കെ. ആന്റണി, വയലാർ രവി തുടങ്ങിയ നേതാക്കന്മാരോടൊപ്പവും വളരെ ചെറുപ്പത്തിൽ പ്രവർത്തിച്ചുവന്നയാളാണ് താൻ. ജനങ്ങളാഗ്രഹിക്കുന്നത് നിലവിലുള്ള സംവിധാനത്തിൽ നിന്നൊരു മാറ്റമാണ്. നിർദേശിക്കപ്പെട്ട പല പേരും അതിനുതകുന്നതല്ല എന്ന് ജനങ്ങൾക്കും പ്രവർത്തകർക്കും ബോധ്യപ്പെട്ടു. അതുകൊണ്ടാണ് പ്രവർത്തകർ ആ നിലയിൽ പ്രതികരിച്ചത്. എന്നെ എതിർത്തവർക്കും നേരത്തെ ഉയർന്ന പേരുകളോട് യോജിപ്പില്ല. തനിക്കുവേണ്ടി നടന്ന പ്രതിഷേധങ്ങൾ സ്വാഭാവിക പ്രതികരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..