തൃശ്ശൂര്‍: ഏതുകാലാവസ്ഥയിലും ശലഭങ്ങളെ വിരിയിച്ചെടുക്കുന്ന ഇന്‍കുബേറ്റര്‍... വിവിധ ചെടികളില്‍ കൂട്ടമായെത്തുന്ന ശലഭങ്ങള്‍... ഇത് കേരള കാര്‍ഷിക സര്‍വകലാശാല ഹൈസ്‌കൂളിലെ ശലഭോദ്യാനം.. പൂമ്പാറ്റകളുടെ വളര്‍ച്ചയ്ക്ക് അനുകൂലമല്ലാത്ത കാലാവസ്ഥയിലും ഇവിടെ ഇവ വിരിഞ്ഞ് പാറിപ്പറക്കുന്നു. വിദ്യാര്‍ഥികളും അതിന് നേതൃത്വം നല്‍കുന്ന മുന്‍ അധ്യാപിക യു. നജ്മയും ശലഭഗവേഷകനായ പൂര്‍വവിദ്യാര്‍ഥി ബിനീഷ് റുബാസും പ്രധാനാധ്യാപകന്‍ ഡോ. സി. സന്തോഷും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ഇന്‍കുബേറ്ററില്‍ വിരിഞ്ഞത് 40-ല്‍പ്പരം പൂമ്പാറ്റകള്‍.
ഉദ്യാനത്തിലെത്തുന്ന 26-ല്‍പ്പരം ശലഭ ഇനങ്ങളില്‍ ആറിനങ്ങളെ വേര്‍തിരിക്കാനാണ് ഇന്‍കുബേറ്റര്‍ ഉപയോഗപ്പെടുത്തിയത്. കുട്ടികളാണ് ഇന്‍കുബേറ്റര്‍ നിര്‍മിച്ചത്. പറമ്പുകളില്‍ കാണുന്ന ശലഭമുട്ടയെ മരക്കമ്പോടുകൂടി അടര്‍ത്തിയെടുത്ത് ഇന്‍കുബേറ്ററിലെ പ്രത്യേക കമ്പില്‍ ഒട്ടിച്ചുപിടിപ്പിച്ച് ആവശ്യമായ ചൂടും അനുകൂല അന്തരീക്ഷവും ഉണ്ടാക്കിയാണ് വിരിയിച്ചെടുക്കുന്നത്.
സുതാര്യമായ പ്ലാസ്റ്റിക് പെട്ടിയാണ് ഇന്‍കുബേറ്ററിനായി ഉപയോഗിച്ചിട്ടുള്ളത് എന്നതിനാല്‍ ശലഭമുട്ടയുടെ വളര്‍ച്ചാഘട്ടങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് കാണാനാകും. എല്ലാ സ്‌കൂളുകളിലും ശലഭങ്ങളുടെ വളര്‍ച്ചാഘട്ടങ്ങള്‍ പുസ്തകത്തില്‍ ചിത്രങ്ങളിലൂടെയും വായിച്ചും മനസ്സിലാക്കുമ്പോള്‍ ഇവിടത്തെ വിദ്യാര്‍ഥികള്‍ നേരില്‍ കണ്ട് പഠിക്കുന്നു. മുട്ട വിരിഞ്ഞ് പുഴുവായും പിന്നീട് പൂമ്പാറ്റയായും മാറുന്നവയെ ഉദ്യാനത്തിലേക്ക് പറത്തി വിടുകയാണ് ചെയ്യുന്നത്. സ്‌കൂളിലെ 1999 ബാച്ച് എസ്.എസ്.എല്.സി. വിദ്യാര്‍ഥികളാണ് 2019-ല്‍ സ്‌കൂളില്‍ ശലഭോദ്യാനം നിര്‍മിച്ച് നല്‍കിയത്.
Content Highlights: K.A.U High School thrissur, butterfly incubator, thrissur news
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..