പാലുകാച്ചിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുളളിപുലി തന്നെയെന്ന് സ്ഥിരീകരിച്ചു. വനം വകുപ്പ് സ്ഥാപിച്ച ക്യാമറായില്‍ നിന്നും ദൃശ്യങ്ങള്‍ ലഭിച്ചു. പശുവിനെ പുലി കൊന്ന സ്ഥലത്തു നിന്നും 300 മീറ്റര്‍ അകലെ പശുവിന്റെ അവശിഷ്ടം പുലി വലിച്ചു കൊണ്ടുപോയി ഇട്ട വനാതിര്‍ത്തിയില്‍ സ്ഥാപിച്ച ക്യാമറയില്‍ രണ്ട് പുളളിപുലികളുടെ ദൃശ്യങ്ങളുണ്ട്. എന്നാല്‍ ഒരു പുലി മാത്രമാണ് ഉളളത് എന്നാണ് വനം വകുപ്പ് പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് നടാന്‍കണ്ടത്തില്‍ ഉലഹന്നാന്റെ രണ്ടു വയസ് പ്രായമുളള വെച്ചൂര്‍ ഇനത്തില്‍പെട്ട പശുക്കിടാവിനെ പുളളിപുലി കൊന്നുഭക്ഷിച്ചത്. പശുവിനെ പിടിച്ച പുലിയുടെ പ്രായം, ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. പുലിക്ക് ഇരപിടക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആണെങ്കില്‍ പുലി വീണ്ടും ജനാവാസ മേഖലയില്‍ ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്.
Content Highlights: It was the leopards that killed the cow in Palukachi forest department camera captures two leopards
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..