ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പലസ്തീൻ സായുധ വിഭാഗമായ ഹമാസിന്റെ കമാൻഡർ ബാസെം ഇസ കൂടി കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യയിൽ സംഘർഷം കനക്കുകയാണ്. തിങ്കളാഴ്ച മുതൽ തുടങ്ങിയ വ്യോമാക്രണങ്ങളിൽ 74 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതിൽ 13 കുട്ടികളും ഉൾപ്പെടുന്നു. ഇസ്രയേൽ തെരുവുകളിൽ ജൂതന്മാരും ഇസ്രയേലി അറബ് വംശജരും തമ്മിൽ വ്യാപകമായ ഏറ്റുമുട്ടൽ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ ഇസ്രയേൽ അനുകൂല പരാമർശവുമായി അമേരിക്ക കൂടി രംഗത്തെത്തിയിട്ടുണ്ട്. 2014 ന് ശേഷം ആദ്യമായാണ് ഇത്രയും വലിയ ആൾ നാശമുണ്ടാകുന്നത്.
കിഴക്കൻ ജറുസലേമിലേക്കുള്ള പ്രധാന കവാടമായ ഡമാസ്കസ് ഗേറ്റിൽ ബാരിക്കേഡുകൾവെച്ച് പലസ്തീൻകാരുടെ റംസാൻ മാസ ഒത്തുകൂടൽ കഴിഞ്ഞമാസം ഇസ്രയേൽ തടഞ്ഞതാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ തുടക്കം. പോലീസ് ബാരിക്കേഡുകൾ നീക്കിയെങ്കിലും അന്തരീക്ഷം തണുത്തില്ല. കിഴക്കൻ ജറുസലേമിനടുത്തുള്ള ശൈഖ് ജാറയിൽ തലമുറകളായി കഴിയുന്ന പലസ്തീൻ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമംകൂടിയായപ്പോൾ സംഘർഷം മൂർച്ഛിച്ചു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ, കിഴക്കൻ ജറുസലേം പിടിച്ചെടുത്തതിന്റെ സ്മരണയ്ക്കായുള്ള വാർഷിക ജറുസലേംദിന പതാകജാഥയുമായി ഇസ്രയേൽ മുന്നോട്ടുപോയി. ജാഥയ്ക്കുമുമ്പ് മേയ് പത്തിനുരാവിലെ സംഘർഷം, തുറന്ന അക്രമത്തിലേക്കുവഴിമാറി. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യയെപ്പോലെ നിരപരാധികളുടെ ജീവനാണ് ഇപ്പോഴും തുടരുന്ന ആ ആക്രമണങ്ങളിൽ പൊലിയുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..