13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കുന്നു


കോവിഡ്കാല സ്പെഷ്യൽ ആയതിനാൽ ഇവയിൽ ജനറൽ കമ്പാർട്ട്‌മെന്റുകളുണ്ടാവില്ല. എല്ലാം റിസർവേഷൻ കോച്ചുകളായിരിക്കും.

മലബാർ, മാവേലി എക്സ്‌പ്രസുകളുൾപ്പെടെ 13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ് ഈ വെള്ളിയാഴ്ചയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും.

ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂർ (തിരുവനന്തപുരം വഴി) എന്നീ വണ്ടികൾ ഈ മാസം എട്ടിനും മധുര-പുനലൂർ എക്സ്‌പ്രസ് വെള്ളിയാഴ്ചയും സർവീസ് ആരംഭിക്കും.

ദിവസേനയുള്ള വണ്ടികളാണ് എല്ലാം. കോവിഡ്കാല സ്പെഷ്യൽ ആയതിനാൽ ഇവയിൽ ജനറൽ കമ്പാർട്ട്‌മെന്റുകളുണ്ടാവില്ല. എല്ലാം റിസർവേഷൻ കോച്ചുകളായിരിക്കും.

ചെന്നൈ-തിരുച്ചെന്തൂർ, ചെന്നൈ-കാരയ്ക്കൽ,മ ധുരവഴിയുള്ള കോയമ്പത്തൂർ-നാഗർകോവിൽ, ചെന്നൈ എഗ്‌മോർ-രാമേശ്വരം, ചെന്നൈ-നാഗർകോവിൽ, ചെന്നൈ-മന്നാർഗുഡി എന്നിവയാണ് വീണ്ടും സർവീസ് തുടങ്ങുന്ന മറ്റുവണ്ടികൾ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented