രാജ്യത്തെ കോവിഡ് കേസുകൾ കൂടുതലുള്ള 22 ജില്ലകളിൽ ഏഴെണ്ണവും കേരളത്തിൽ: കേന്ദ്രം


ജില്ലകളിലേയും രോ​ഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ നിയന്ത്രണങ്ങളിൽ യാതൊരു കാരണവശാലും ഇളവുകൾ അനുവദിക്കരുതെന്നാണ് കേന്ദ്രം സംസ്ഥാനത്തോട് നിർദേശിച്ചിരിക്കുന്നത്.

രാജ്യത്തെ കോവിഡ് കേസുകൾ ആശങ്കപ്പെടുത്തുന്ന രീതിയിൽ കൂടുന്ന 22 ജില്ലകളിൽ ഏഴെണ്ണവും കേരളത്തിലെന്ന് കേന്ദ്രസർക്കാർ. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിൽ കേസുകൾ കൂടുകയാണ്. കേരളത്തിലെ പത്ത് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ കൂടുതലാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

ഈ വിഷയം ​ഗൗരവതരമായിത്തന്നെ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് കേന്ദ്ര ആരോ​ഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറി ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. ഏഴ് ജില്ലകളിലേയും രോ​ഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ നിയന്ത്രണങ്ങളിൽ യാതൊരു കാരണവശാലും ഇളവുകൾ അനുവദിക്കരുതെന്നാണ് കേന്ദ്രം സംസ്ഥാനത്തോട് നിർദേശിച്ചിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented