ഇടുക്കി: ഇടുക്കി,മുല്ലപ്പെരിയാര്‍ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ പട്ടിക അന്തിമഘട്ടത്തില്‍. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ നാല് വിഭാഗങ്ങളിലുള്ള പുനരധിവാസ കേന്ദ്രങ്ങള്‍ ഒരു മേഖലയില്‍ ഒരുക്കും.
2338 അടിയാണ് ചെറുതോണി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.ഇത് കഴിഞ്ഞ വര്‍ഷം ഈ ദിവസം ഉണ്ടായിരുന്നതിനേക്കാള്‍ 24 അടികൂടുതലാണ്. അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ പെരിയാറിന് സമീപം മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കുന്നത് അവസാനഘട്ടത്തിലാണ്. ഇവര്‍ക്കുള്ള പുനരധിവാസ കേന്ദ്രങ്ങളും കണ്ടെത്തിക്കഴിഞ്ഞു. മുല്ലപ്പെരിയാറില്‍ ജലം 113 അടിക്ക് താഴെയാണെന്നതിനാല്‍ വലിയ ആശങ്കയില്ല. ഇപ്പോള്‍ സെക്കന്റില്‍ 125 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..