മരം പിഴുതെടുത്ത് ജെ.സി.ബി; പറക്കാനാകാതെ നിലത്തുവീണു ചത്തത് നൂറിലേറെ പക്ഷികൾ


ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിച്ചപ്പോൾ മലപ്പുറം വി.കെ. പടിയിൽ തള്ളപക്ഷികളും കുഞ്ഞുങ്ങളുമടക്കം നൂറിലേറെ പക്ഷികൾ ചത്തൊടുങ്ങി. സെപ്റ്റംബർ ഒന്നിനാണ് സംഭവം. വി.കെ.പടി അങ്ങാടിക്ക് സമീപത്തെ പുളിമരം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പിഴുതുമാറ്റിയിരുന്നു. മരം വീണതോടെ കുറെ പക്ഷികൾ പറന്ന് രക്ഷപ്പെട്ടെങ്കിലും നിരവധി പക്ഷികൾ താഴെ വീണു ചത്തു. കൂടുകൾ നശിച്ചു.

മരം നിലെപൊത്തിയതോടെ കൂടുകളിൽ ഉണ്ടായിരുന്ന 'എരന്ത' ഇനത്തിൽപ്പെട്ട പക്ഷികളും പക്ഷിക്കുഞ്ഞുങ്ങളുമാണ് നിലത്തുവീണ് ചത്തത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നേരത്തെ മുറിച്ചുമാറ്റിയിരുന്ന മരങ്ങൾക്ക് പുറമെ വീണ്ടും പലയിടങ്ങളിലും മരംമുറി തുടരുകയാണ്.

Content Highlights: Hundreds of birds dies as jcb cuts big tree, VK Padi Tree Cutting

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented