ഗർത്തം മൂടി : എം.സി. റോഡ് പൂർണമായും ഗതാഗത സജ്ജമാകാൻ ഒരാഴ്ചയെങ്കിലും വേണമെന്ന് എം.എൽ.എ


മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിനു സമീപം എം.സി. റോഡിൽ ഗർത്തം രൂപപ്പെട്ടത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ അന്വേഷണം ആവശ്യപ്പെടുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ഗർത്തം രൂപപ്പെടാനുള്ള കാരണം വ്യക്തമല്ലെന്നും ഒരാഴ്ചയെങ്കിലും നിരീക്ഷിച്ച ശേഷമേ ഇതിലൂടെയുള്ള ഗതാഗതം പൂർണമായും പുന:സ്ഥാപിക്കാനാവൂ എന്നും എം.എൽ.എ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ബുധനാഴ്ച രാവിലെ എട്ടു മണി മുതൽ വൈകീട്ട് അഞ്ചുമണിവരെയുള്ള പരിശ്രമത്തിലൊടുവിലാണ് ഗർത്തം മൂടിയത്. ചൊവ്വാഴ്ച രാത്രി 8:30ഓടേയാണ് സംഭവം. കച്ചേരിത്താഴം പാലത്തിനോട് ചേർന്ന് ഏകദേശം 10 മീറ്റർ പാലത്തിൽ നിന്നും മാറിയാണ് ഗർത്തം രൂപപ്പെട്ടത്.

Content Highlights: Huge pothole formed in muvattupuzha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented