തിരുവനന്തപുരം കാട്ടാക്കടയില്‍ ആക്രിക്കടയില്‍ ആധാര്‍ കാര്‍ഡുകളുടെ ശേഖരം കണ്ടെടുത്തു. കരകുളം പോസ്റ്റ് ഓഫീസില്‍ നിന്ന് വിതരണം ചെയ്യാത്ത ആധാര്‍ കാര്‍ഡുകളാണ് ആക്രിക്കടയില്‍ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചു.
306 ആധാർ കാർഡുകളും അനുബന്ധ രേഖകളുമാണ് ആക്രിക്കടയിൽ നിന്ന് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞദിവസം ഓട്ടോഡ്രൈവർ കൊണ്ടുക്കൊടുത്ത കടലാസ് കെട്ടുകളിൽ നിന്നാണ് കാർഡുകൾ കണ്ടെത്തിയത്. ഇത് ഒരുമിച്ച് കെട്ടിവച്ചശേഷം ആക്രിക്കടയുടമ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കരകുളം മേഖലയിലുള്ള മേൽവിലാസക്കാരുടേതാണ് ആധാർ കാർഡുകൾ. കരകുളം പോസ്റ്റ് ഓഫീസ് ജീവനക്കാർ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..