പെട്ടിമുടി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പരാജയപ്പെട്ടു പോകുന്ന മലമടക്കുകളും മലനിരകളുമായിരുന്നു. വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ സഹായകമായത് ഹാം റേഡിയോ പ്രവര്‍ത്തകരാണ്. ഇടുക്കി ജില്ലാ കളക്ടറുടെ ആവശ്യപ്രകാരമാണ് സിവില്‍ ഡിഫന്‍സ് ടീമിനോടൊപ്പം
ഒരു സംഘം ഹാം റേഡിയോ പ്രവര്‍ത്തകര്‍ പെട്ടി മുടിയിലെത്തിയത്. രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഇവര്‍ വഴിയൊരുക്കി.
മറ്റു ജില്ലകളില്‍ ഉള്ള ഹാം റേഡിയോ പ്രവര്‍ത്തകര്‍ ഇതേസമയം തന്നെ കളക്ട്രേറ്റിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചത് വാര്‍ത്താവിനിമയം ഏറെ വേഗത്തിലാക്കി. ഹാം റേഡിയോ എമര്‍ജന്‍സി കമ്യൂണിക്കേഷന്‍സ് ഇടുക്കി സെക്രട്ടറി മനോജ് ഗ്യാലക്‌സിയുടെ നേതൃത്വത്തിലാണ് ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ സേവനം നല്‍കിയത്
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..