എറണാകുളം: വ്യാഴാഴ്ച വൈകിട്ട് ജില്ലയിലുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ആലുവ, അങ്കമാലി, തൃപ്പൂണിത്തുറ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാറ്റും മഴയും നാശം വിതച്ചു. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി, വഴികള്‍ തടസ്സപ്പെട്ടു, വൈദ്യുതി ബന്ധം താറുമാറായി.
പലയിടത്തും കടപുഴകി വീണ മരങ്ങള്‍ മുറിച്ചു നീക്കാനും വൈദ്യുതി പുനഃസ്ഥാപിക്കാനുമുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്. കാറ്റിലും മഴയിലും നേരിട്ട നാശനഷ്ടം തിട്ടപ്പെടുത്താന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ദുരന്ത നിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ക്കാണ് ഈ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടച്ചുമതല നല്‍കിയിട്ടുള്ളത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..