പി.എഫ്.ഐ. വിദ്വേഷ മുദ്രാവാക്യ കേസ്; കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നു


പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ അച്ഛനെ ആലപ്പുഴയില്‍ എത്തിച്ചു. ഇന്ന് രാവിലെയാണ് പള്ളുരുത്തിയില്‍ നിന്നും കുട്ടിയുടെ അച്ഛനെ കസ്റ്റഡിയില്‍ എടുത്തത്. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ഇന്ന് വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. രാത്രിയോടെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കാനാണ് തീരുമാനം. മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ച് ഇയാളെ റിമാന്‍ഡ് ചെയ്യുന്നതിനെക്കുറിച്ചാണ് പോലീസ് ആലോചിക്കുന്നത്.

മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും തനിക്ക് തോന്നിയ മുദ്രാവാക്യം വിളിച്ചതാണെന്നുമാണ് കുട്ടി പറഞ്ഞത്. ഇതില്‍ വ്യക്തത വരുത്തുന്നതിനായാണ് കുട്ടിയുടെ അച്ഛനെ പ്രധാനമായും ചോദ്യം ചെയ്യുന്നത്.

Content Highlights: Popular front kerala, pfi, kerala police, provoking slogans, popular front rally

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented