കടക്കാരനില്ല, സാധനങ്ങളെടുത്തു തരാനും ആളില്ല. ആകെയുള്ളത് വിലവിവരപ്പട്ടികയും പണപ്പെട്ടിയും പറ്റുബുക്കും മാത്രം. ഗ്രാമത്തിലുള്ള ആര്‍ക്കുവേണമെങ്കിലും കടയില്‍ കയറി സാധനങ്ങളെടുക്കാം. പട്ടിക നോക്കി വില പണപ്പെട്ടിയിലിടാം. പണമില്ലെങ്കില്‍ പറ്റുബുക്കില്‍ കുറിക്കാം..
എറണാകുളം-കോട്ടയം അതിര്‍ത്തി പഞ്ചായത്തായ എടയ്ക്കാട്ടുവയലിലെ കൈപ്പട്ടൂരിലാണ് കടക്കാരനില്ലാത്ത ഈ കടയുള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മലമ്പ്രദേശമായ കൈപ്പട്ടൂരില്‍ അവശ്യസാധനങ്ങള്‍ക്ക് പോലും ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് ഇവിടത്തെ ഫ്രണ്ട്‌സ് സ്വയംസഹായസംഘം ഒരു പലചരക്ക് കട തുടങ്ങാന്‍ തീരുമാനിച്ചത്. കടയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ ആളില്ലാത്തതിനാല്‍ താക്കോല്‍ ഡ്യൂപ്ലിക്കേറ്റെടുത്ത് അടുത്തുള്ള വീടുകളില്‍ നല്‍കി.
ആവശ്യക്കാര്‍ക്ക് ഏതെങ്കിലും വീട്ടില്‍ നിന്ന് താക്കോല്‍ വാങ്ങി സാധനങ്ങളെടുക്കാം. ഇതുവരെ ഒരു രൂപയുടെ സാധനം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും അത്രമേല്‍ വിശ്വാസ്യതയോടെയാണ് കുട്ടികള്‍ പോലും കട ഉപയോഗിക്കുന്നതെന്നും കടയുടെ നടത്തിപ്പുകാരനായ ജിനീഷ് ഗോപാലന്‍ പറയുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..