ഭക്ഷണം വാങ്ങിയതിന് പണം ചോദിച്ചതിന്റെ പേരിൽ ആലുവയിലെ ഹോട്ടൽ ഗുണ്ടകൾ അടിച്ചുതകർത്തു. ദേശീയപാതയ്ക്ക് സമീപം ആലുവ പുളിഞ്ചോടുള്ള ടർക്കിഷ് മന്തി ഹോട്ടലാണ് ബുധനാഴ്ച അർധരാത്രി ഒരു സംഘം ഗുണ്ടകൾ ആക്രമിച്ചത്. ആക്രമണത്തിൽ കടയുടമകളിൽ ഒരാളായ ദിലീപിന് പരിക്കേറ്റു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇതേ സംഘം പാഴ്സൽ വാങ്ങി പണം തരാതെ കാർ ഓടിച്ചുപോയിരുന്നെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. കാർ പുറത്തു നിർത്തിയാണ് അന്ന് പാർസൽ ഓർഡർ ചെയ്തത്. ഓർഡർ കൊടുത്തതോടെ അവർ പണം കൊടുക്കാതെ വാഹനമോടിച്ച് പോവുകയായിരുന്നു.
ഇന്നലെ വീണ്ടും ഇതേ സംഘമെത്തി പാർസൽ ചോദിച്ചു. ഇതോടെ പണം കൗണ്ടറിൽ വന്ന് പേ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സംഘം ഹോട്ടലിനകത്തുവന്ന് ക്യുആർ കോഡ് സ്കാൻ ചെയ്ത് ബില്ലടച്ചു. പിന്നീട് ഫോൺ ചാർജ് ചെയ്യണമെന്ന് പറഞ്ഞ് ചാർജർ ആവശ്യപ്പെട്ടു. ചാർജർ കൊണ്ടുപോവുകയാണെന്ന് പറഞ്ഞപ്പോൾ അത് പറ്റില്ലെന്ന് ദിലീപ് പറഞ്ഞു. ഇതോടെ 'നിന്നെയൊക്കെ കാണിച്ചുതരാം' എന്ന് ഭീഷണിപ്പെടുത്തി അവർ പോയി. കുറച്ചു സമയത്തിനുശേഷം മുഖംമൂടി ധരിച്ചെത്തി ഹോട്ടൽ അടിച്ചു തകർക്കുകയായിരുന്നെന്ന് ഹോട്ടലുടമ നജീബ് പറഞ്ഞു.
ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ആക്രമികളിൽ ഒരാളെ ദിലീപ് തിരിച്ചറിഞ്ഞിട്ടുണ്ട്. എടത്തല സ്വദേശിയായ ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: goons attacked hotel and owner for asking money for the food they bought
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..