കോട്ടയം ന​ഗരത്തിൽ വീട് കയറി ഗുണ്ടാ ആക്രമണം, രണ്ടുപേർക്ക് പരിക്ക്


ആക്രമണം നടക്കുന്ന സമയത്ത് ഈ വീട്ടിൽ മറ്റൊരു യുവതിയും യുവാവും ഉണ്ടായിരുന്നതായാണ് വിവരം. ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

കോട്ടയം ന​ഗരത്തിൽ വീട് കയറി ​ഗുണ്ടാ സംഘത്തിന്റെ ആക്രമണം. 14 അം​ഗ സംഘമാണ് വാടകവീടുകയറി ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർ ഖാൻ എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇരുവരേയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചന്തക്കടവിന് സമീപം വാടയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു സാൻ ജോസഫും അമീർഖാനും. ന​ഗരത്തിൽ പ്ലമ്പിങ് ജോലി ചെയ്യുന്നവരായിരുന്നു ഇവർ. ആക്രമണം നടക്കുന്ന സമയത്ത് ഈ വീട്ടിൽ മറ്റൊരു യുവതിയും യുവാവും ഉണ്ടായിരുന്നതായാണ് വിവരം. ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. അർധരാത്രി ഈ വീട്ടിൽ ഒരു യുവതി എങ്ങനെ വന്നു എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented