കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമം; ചെറുത്തു തോൽപ്പിച്ചു യുവതി


തുണി തുന്നാൻ കൊടുക്കാനെന്ന പേരിൽ കടയിൽ വന്നയാൾ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ നടത്തിയ ശ്രമം യുവതി ചെറുത്തു. സ്കൂട്ടറിൽ കടന്നുകളഞ്ഞ ആളെ കണ്ടെത്താൻ പോലീസ് വ്യാപക തിരച്ചിൽ തുടങ്ങി. വ്യാഴാഴ്ച രണ്ടു മണിയോടെ തലമുണ്ടയിൽ തയ്യൽ കടയും ലോട്ടറി വിൽപനയും നടത്തുന്ന കടയിലാണ് സംഭവം. ചെമ്പ്രയിൽ മണികണ്ഠന്റെ ഭാര്യ സിന്ധുവിനെയാണ് ആക്രമിച്ചത്. സംഭവം സമീപത്തെ സി.സി.ടി.വി.ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കടയുടെ അടുത്ത് സ്കൂട്ടർ വെച്ച് കയ്യിൽ കവറും തൂക്കിപ്പിടിച്ച് ഇറങ്ങി വന്നയാൾ സിന്ധുവിനോട് ജാക്കറ്റ് തുന്നിതരണമെന്ന് പറഞ്ഞ് തുണി കൊടുത്ത് പുറത്തിറങ്ങി. കടയുടെ അൽപം മുമ്പിലേക്ക് സ്കൂട്ടർ നീക്കി വെച്ച് മടങ്ങിവന്നയാൾ ഒരു ലോട്ടറി ടിക്കറ്റ് വേണമെന്നാവശ്യപ്പെട്ട് 50 രൂപ കൊടുത്തു.

ബാക്കി കൊടുക്കാൻ യുവതി മേശവലിപ്പ് തുറക്കുന്നതിനിടെ മുളകുപൊടി കണ്ണിലേക്ക് എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. കണ്ണ് നീറിയെങ്കിലും ഇരു കൈകൊണ്ടും മാല മുറുകെ പിടിച്ച യുവതി ബഹളം വെച്ചതോടെ അക്രമി ഇറങ്ങി ഓടി. തലമുണ്ട-അമ്പലം റോഡ് വഴി സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു. മധ്യവയസ്കനായ അക്രമി കാവി മുണ്ടും ഷർട്ടും ധരിച്ചാണ് വന്നത്. വെളുത്ത മുഖാവരണം ഉണ്ടായിരുന്നു. കൊളുത്ത് വലിഞ്ഞ് മാല പൊട്ടിയെങ്കിലും നഷ്ടപ്പെട്ടില്ല. തൊട്ടു ചേർന്നുള്ള ഗവ.എൽ.പി.സ്കൂളിൽ ചെന്ന് യുവതി വിവരമറിയിച്ചപ്പോഴേക്കും ആളുകൾ ഓടിക്കൂടിയിരുന്നു. തിരൂർ ഡി.വൈ.എസ്.പി. വി.വി.ബെന്നിയും പൊന്നാനി ഇൻസ്പെക്ടർ വിനോദ് തുടങ്ങിയവർ സ്ഥലത്തെത്തി ദൃശ്യങ്ങൾ പരിശോധിച്ചു അന്വേഷണം ആരംഭിച്ചു.



Content Highlights: gold snatcher throws chilly powder on women who defended him boldly

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented