റീചാർജബിൾ ഫാനിന്റെ ബാറ്ററിയിലൊളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ വൻ സ്വർണവേട്ട


ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയത്.

കരിപ്പൂർ വിമാനത്താവളത്തിൽ കോടികളുടെ സ്വർമം പിടിച്ചു. ദുബായിൽ നിന്നെത്തിയ നാല് യാത്രക്കാരിൽ നിന്ന് രണ്ടുകോടി 95 ലക്ഷത്തിന്റെ സ്വർണമാണ് പിടിച്ചെടുത്തത്. ദുബായിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്ന് 55 ലക്ഷം രൂപയുടെ സ്വർണവും പിടികൂടി. 4.8 കിലോ സ്വർണവും മൂന്നര കിലോയിലധികം സ്വർണ മിശ്രിതവുമായണ് അഞ്ച് യാത്രക്കാർ കടത്താൻ ശ്രമിച്ചത്.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയത്. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കള്ളക്കടത്ത് സ്വർണവുമായെത്തിയ നാലുപേർ പിടിയിലായത്.

കണ്ണൂർ സ്വദേശിയായ അഫ്താബ് റീചാർജബിൾ ഫാനിന്റെ ബാറ്ററിക്കുള്ളിലാണ് രണ്ട് കിലോ 99 ​ഗ്രാം സ്വർണം ഒളിപ്പിച്ചിരുന്നത്. സ്വർണം തിരിച്ചറിയാതിരിക്കാൻ വെള്ളി നിറം പൂശിയിരുന്നു. 18 ചതുരക്കട്ടകളാണ് കണ്ടെടുത്തത്. അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented