കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടി 84 ലക്ഷം രൂപ വില വരുന്ന മൂന്നു കിലോ 664 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. എയര്‍പോര്‍ട്ട് എയര്‍ ഇന്റലിജന്‍സ് വിഭാഗം മൂന്ന് ദിവസങ്ങളിലായി 5 വിവിധ കേസുകളിലായാണ് സ്വര്‍ണം പിടിച്ചെടുത്തത്.
വിവിധ മാർഗങ്ങളിലൂടെ വൻതോതിൽ നികുതിവെട്ടിച്ച് സ്വർണം കടത്തുന്നതിനുള്ള ശ്രമമാണ് എയർ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയത്. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ കാസർകോട് സ്വദേശിനിയായ അയിഷത്ത് എന്ന യാത്രക്കാരിയിൽ നിന്നാണ് 370 ഗ്രാം സ്വർണം പിടിച്ചെടുത്തത്.
ബാഗേജിലെ പാന്റുകൾക്കുള്ളിൽ അതിവിദഗ്ധമായി സ്വർണം ചെറുകഷണങ്ങളായി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ദുബായിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശികളായ സാലി എന്ന യാത്രികനിൽ നിന്ന് 707 ഗ്രാം സ്വർണവും അനസ് എന്ന യാത്രക്കാരനിൽ നിന്ന് 960 ഗ്രാം സ്വർണവും പിടിച്ചെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..