പൂച്ചാക്കൽ: തിരക്കേറിയ റോഡിനു കുറുകെ ഓടുന്നതിനിടയിൽ കാർ തട്ടിയെങ്കിലും നാലുവയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. തുറവൂർ-പമ്പ പാതയിൽ തൈക്കാട്ടുശ്ശേരി മണിയാതൃക്കൽ പെട്രോൾ പമ്പിനുസമീപം ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
ബന്ധുവിനൊപ്പം ഓട്ടോയിൽ വന്നിറങ്ങിയ കുട്ടി റോഡിന് എതിർവശത്തുണ്ടായിരുന്ന അമ്മയുടെ അടുത്തേക്ക് ഓടുകയായിരുന്നു. ആ സമയത്ത് റോഡിലൂടെ വന്ന കാർ തട്ടി കുട്ടി തെറിച്ചുവീണു. ഉടൻ തന്നെ കുട്ടി റോഡിൽ നിന്ന് എണീക്കുകയും ചെയ്തു. അപകടത്തിൽ നിന്നു രക്ഷപ്പെട്ട കുട്ടി തൈക്കാട്ടുശേരി ചീരാത്തുകാട്ടിലാണ് താമസിക്കുന്നത്. കാറോടിച്ചിരുന്ന പൂച്ചാക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വയലാർ സ്വദേശി അരുൺകുമാറും വീട്ടുകാരും ചേർന്നാണ് കുട്ടിയെ തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
കുട്ടിക്ക് കാര്യമായി പരിക്കേറ്റിട്ടില്ല. തുടർന്ന് അരുൺകുമാർ റോഡിൽ കുട്ടികളുമായി പോകുന്ന എല്ലാ രക്ഷാകർത്താക്കളും ശ്രദ്ധിക്കണമെന്ന് അഭ്യർഥിച്ച് അപകടത്തിന്റെ സി.സി.ടി.വി.ദൃശ്യങ്ങളും ഒരു ചെറുകുറിപ്പും സാമൂഹികമാധ്യമങ്ങളിൽ പങ്കിട്ടു. സമീപത്തെ പെട്രോൾ പമ്പിൽനിന്ന് അദ്ദേഹം തന്നെയാണ് ദൃശ്യങ്ങൾ ശേഖരിച്ചത്.
Content Highlights: girl hit by car while crossing road
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..