ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും, തടയുമെന്ന്‌  ലീഗ്


കോഴിക്കോട്: ജെന്റര്‍ ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞ് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മുതിര്‍ന്ന കുട്ടികളെ ക്ലാസ് മുറികളില്‍ ഒരുമിച്ചിരുത്തി കൊണ്ടു പോകാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് മുസ്ലീം ലീഗ്. മതത്തിനപ്പുറം ധാര്‍മികതയുടെ പ്രശ്‌നമാണിത്. രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടെന്ന്‌ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി.എം.എ. സലാം പറഞ്ഞു

"ഫ്രീ സെക്‌സിലേക്ക് ജെന്‍ഡര്‍ ന്യൂട്രാലിറ്റി വഴി തെളിക്കും അതിന് തടയിടാനാണ് ലീഗിന്റെ ശ്രമം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ വിദ്യാലയങ്ങള്‍ക്ക് പുറത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ വഴി പിഴച്ചുപോവും. ലിബറലിസത്തിന്റെ നിഗൂഢമായ ദുരുദ്ദേശ്യങ്ങളുടെ ഭാഗമാണിത്. കരിക്കുലം പരിഷ്‌കരണത്തിനുള്ള നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണം." അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ്. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങളുടേയും സംസ്ഥാന ഭാരവാഹികളുടേയും സംയുക്ത യോഗത്തിലാണ് ജെന്റര്‍ ന്യൂട്രല്‍ ചര്‍ച്ചയായത്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. "പഠനത്തില്‍ നിന്ന് ശ്രദ്ധമാറും. യൂണിഫോം ഇടുന്നവര്‍ ഇട്ടോട്ടേ, വേണമെങ്കിൽ പെണ്‍കുട്ടികളുടെ യൂണിഫോം ആണ്‍കുട്ടികളും ഇട്ടോട്ടേ, എല്ലാ മതങ്ങളും ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് എതിരാണ്. സമൂഹത്തില്‍ വലിയ പ്രത്യാഘാതമാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഉണ്ടാക്കുക. പുരുഷ വസ്ത്രം സ്ത്രീയില്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ ബഹുമാനിച്ചു കൂടെ?"- സലാം ചോദിച്ചു.

Content Highlights: Gender neutrality will pave the way to free sex says Muslim league

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented