ജി. സുധാകരനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി. മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് പരാതിക്കാരി. വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കിയ പരാമര്‍ശം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞദിവസം ജി. സുധാകരൻ ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുപോലും തനിക്കെതിരെ ആരോപണമുയർന്ന കാര്യം പറഞ്ഞിരുന്നു. ഈ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണെന്നും വർഗീയ സംഘർഷത്തിനിടയാക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ച് മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ കഴിഞ്ഞദിവസം രാത്രിയാണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
പരാതിയിൽ പറയുന്ന കാര്യങ്ങൾ കേസെടുക്കാൻ തക്ക ഗൗരവമുള്ളതല്ല എന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടിയപ്പോഴും പോലീസിന് ലഭിച്ച മറുപടി ഇതാണ്. എന്നാൽ ഒരു സ്ത്രീ നൽകിയ പരാതി എന്ന നിലയ്ക്ക് ഇതേക്കുറിച്ച് ജില്ലാ പോലീസ് മേധാവിക്ക് അമ്പലപ്പുഴ പോലീസ് റിപ്പോർട്ട് നൽകി. റിപ്പോർട്ട് പരിശോധിച്ച ജില്ലാ പോലീസ് മേധാവിയും കേസെടുക്കാനുള്ള വസ്തുതകളൊന്നും പരാതിയിലില്ല എന്ന നിഗമനത്തിലാണ് എത്തിയത്. ഇക്കാരണത്താൽ പരാതി പരിഗണിക്കുന്നത് മാറ്റിവെക്കാനാണ് അദ്ദേഹം നിർദേശിച്ചിരിക്കുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..