മലപ്പുറം എസ്.പി ഓഫിസ് കോംപൗണ്ടിലെ മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരേ നല്കിയ പരാതി പിന്‍വലിക്കണമെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനോട് കെഞ്ചി മുന്‍ മലപ്പുറം എസ്.പി സുജിത് ദാസ്. രണ്ട് ഘട്ടമായാണ് എം.എല്‍.എ.യും എസ്.പി.യും തമ്മിലുള്ള ഫോണ്‍സന്ദേശം പുറത്തുവന്നത്.
കേസ് പിന്‍വലിച്ചാല്‍ ഡി.ജി.പി. ആവുംവരേക്കും കടപ്പെട്ടിരിക്കുമെന്നും തന്നെ ഒരു സഹോദരനായി കാണണമെന്നും മുന്‍ മലപ്പുറം എസ്.പി.യും ഇപ്പോള്‍ പത്തനംതിട്ട എസ്.പി.യുമായ എസ്.സുജിത് ദാസും പി.വി അന്‍വറും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
മലപ്പുറം എസ്.പി ഓഫിസ് കോംപൗണ്ടിലെ മരങ്ങള്‍ മുറിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്പിയുടെ ഓഫിസിന് മുന്നില്‍ പി.വി അന്‍വര്‍ എംഎല്‍എ കഴിഞ്ഞ ദിവസം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് മരം മുറിച്ചു കടത്തി, എഡിജിപി എം ആര് അജിത്കുമാര്‍ കൂട്ടുനിന്നു, മറുനാടന്‍ മലയാളി ഉടമ ഷാജന് സ്കറിയയില്‍നിന്ന് എഡിജിപി എം ആര് അജിത്കുമാര്‍ രണ്ട് കോടി കൈക്കൂലി വാങ്ങി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്. ലൈഫ് മിഷന് പദ്ധതി അട്ടിമറിക്കാന്‍ മലപ്പുറം എസ്.പി ശ്രമിക്കുന്നുവെന്നും എം.എല്‍.എ ആരോപിക്കുന്നു
Content Highlights: pv anvar mla, s sujithdas, mr ajith kumar, Nilambur MLA PV Anvar
Published: 31 Aug 2024, 11:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented