ഭക്ഷണപ്രിയര്‍ക്ക് വയനാടിന്റെ തനതു രുചിക്കൂട്ടുകളൊരുക്കി അതിജീവനത്തിന്റെ പുതിയ പാതകളിലൂടെ മുന്നേറുകയാണ് അഞ്ച് ആദിവാസി വനിതകള്‍. കാറ്ററിങ്ങിലായിരുന്നു തുടക്കം. വയനാട് കാട്ടികുളത്തെ 'അടികമനൈ' ഗ്രോത്ര ഭാഷയില്‍ 'നമ്മുടെ അടുക്കള' എന്ന ഭക്ഷണശാലയുടെയും കാറ്ററിങ് യൂണിറ്റും തുടങ്ങിയിട്ട് അഞ്ചു മാസമേ ആയിട്ടുള്ളു. വനവിഭവങ്ങള്‍ ശേഖരിച്ചും പാടത്ത് പണിയെടുത്തും ഊരുകളില്‍ ഒതുങ്ങിയിരുന്ന പണിയ, കുറുമ ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ ഇവരെ കൈപിടിച്ചുയര്‍ത്തിയത്. പഞ്ചായത്തിന്റെ ഒരുലക്ഷം രൂപയും കുടുംബശ്രീയുടെ 75,000 രൂപയുമായിരുന്നു മൂലധനം. അന്നന്നത്തെ ചെലവിന് കഷ്ടപ്പെട്ടിരുന്നിവര്‍ തങ്ങളുടെ കുടുംബങ്ങള്‍ക്കാകെ താങ്ങായി മാറുകയാണ്. വനത്തില്‍ നിന്നു ശേഖരിക്കുന്ന ഇലകള്‍ കൊണ്ടുള്ള വിഭവങ്ങളാണ് സ്പെഷല്‍. ചുരുളി ഇലയും മറ്റ് ഇലക്കറികളും ചേര്‍ത്ത് എണ്ണയില്ലാതെ ദോശക്കല്ലില്‍ മൊരിച്ചെടുക്കുന്ന 'ചാക്കോത്തി ചിക്കന്' രൂചി ഏറും.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..