മിഠായിത്തെരുവിന് സമീപം തീപിടിത്തമുണ്ടായി. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മൊയ്തീൻ പള്ളി റോഡിലെ വി.കെ.എം ബിൾഡിങ് ഷോപ്പിങ് കോംപ്ലെക്‌സിലെ ജെ.ആർ ഫാൻസി എന്ന ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്. കടയ്ക്കുള്ളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി.
സമീപത്തെ കടകളിലുള്ളവരാണ് തീപിടിത്തത്തെ തുടർന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ മറ്റ് കടകളിലേക്ക് തീപടരാതിരിക്കാൻ ഇവർ ശ്രമം ആരംഭിച്ചു. തുടർന്ന് ഫയർഫോഴ്‌സിന്റെ എട്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഭാഗ്യംകൊണ്ട് മാത്രമാണ് നിരവധി കടകൾ തിങ്ങി സ്ഥിതിചെയ്യുന്ന പ്രദേശത്ത് വലിയ അപകടം ഒഴിവാക്കിയത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..