എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം. പാവ നിര്‍മാണക്കമ്പനിയിലെ രണ്ടു കോടിയോളം രൂപയുടെ സാമഗ്രികള്‍ കത്തിനശിച്ചു. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും കൃത്യമായ ഇടപെടല്‍മൂലം തീ പടരുന്നത് തടയാനായി. വ്യവസായമേഖലയില്‍ ഉണ്ടാകുമായിരുന്ന വലിയ അപകടം അങ്ങനെ ഒഴിവായി.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് എടയാര്‍ ബോഡി ഗിയര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന പാവനിര്‍മാണ കമ്പനിയിലാണ് തീ പിടിച്ചത്. തുണികൊണ്ടുള്ള വലിയ തരം പാവകള്‍ നിര്‍മിച്ച് കയറ്റുമതിചെയ്യുന്ന സ്ഥാപനമാണിത്. രാത്രി പ്രവര്‍ത്തനമില്ലാത്ത കമ്പനിയില്‍ മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കമ്പനിയുടെ അകത്തുനിന്നും തീയുയര്‍ന്നതോടെയാണ് സെക്യൂരിറ്റിക്കാര്‍ ശ്രദ്ധിച്ചത്. അപ്പോഴേക്കും പിന്‍ഭാഗത്തുള്ള കെട്ടിടത്തിനകത്ത് തീ പടര്‍ന്നുകഴിഞ്ഞിരുന്നു. ഉടന്‍തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.
വ്യവസായ മേഖലയിലെ കയറ്റിറക്ക് തൊഴിലാളികളും നാട്ടുകാരും ഓടിയെത്തി കമ്പനിക്കകത്തു നിന്ന് തീ പടരാനിടയുള്ള സാമഗ്രികള്‍ മാറ്റാന്‍ തുടങ്ങി. ഏലൂരില്‍നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റിനെക്കൊണ്ടു മാത്രം തീ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ആലുവ, തൃക്കാക്കര, പറവൂര്‍, ഗാന്ധിനഗര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍നിന്നും കൂടുതല്‍ യൂണിറ്റുകളെ വിളിച്ചു വരുത്തി.
ബിനാനിപുരം പോലീസും സ്ഥലത്തെത്തി. ഡീസല്‍ നിറച്ചിരുന്ന ജനറേറ്ററിലേക്ക് തീപടര്‍ന്നാല്‍ പൊട്ടിത്തെറിയുണ്ടായി വലിയ അപകടത്തിനു കാരണമാകുമായിരുന്നു. അതിനാല്‍ ആ ഭാഗത്തേക്ക് തീ പടരാതെ അഗ്നി രക്ഷാസേന ആദ്യമേ ശ്രദ്ധിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..